ബയോഗ്യാസ് പ്ലാന്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി


ചെറുപുഴ: ബയോഗ്യാസ് പ്ലാന്റില്‍ വീണ ഗര്‍ഭണിയായ പശുവിനെ പെരിങ്ങോം അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെറുപുഴ ചുണ്ട സ്വദേശി മുണ്ടമറ്റം രാജുവിന്റെ പശു ആണ് പ്ലാന്റില്‍ വീണത്. പെരിങ്ങോം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി വി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റ് ജീവനക്കാരായ കെ സുനില്‍ കുമാര്‍, കെ എം രാജേഷ്, എം ജയേഷ് കുമാര്‍, വി വി വിനീഷ്, എം പി റിജിന്‍, പി വി അനൂപ്, എ രാമകൃഷ്ണന്‍, പി എം മജീദ് , പി സി മാത്യു, വി കെ രാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: