പയ്യന്നൂരിലെ ബോംബേറ് കേസിൽ ഒരാൾ കൂടി പിടിയിൽ

പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് കേസിൽ ഒരാൾ കൂടി പിടിയിൽ. കരിവെള്ളൂർ പെരളത്തെ ദീപക്കിനെ (25)യാണ് അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരും സംഘവും പിടികൂടിയത്. അക്രമകേസിൽ പോലീസ് തിരിച്ചറിഞ്ഞ ഇയാളെ
ഇന്ന് രാവിലെ പെരളത്ത് വെച്ചാണ് പിടികൂടിയത്.കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പോലീസ് കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത്
റിമാൻ്റിൽ കഴിയുന്ന പ്രതികളെ രണ്ടു ദിവസത്തെപോലീസ് കസ്റ്റഡിയിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
വെള്ളൂര്‍ കാറമേലിലെ ചുണ്ണാമ്പി ഹൗസില്‍ കശ്യപ് (23), പെരളം കൊഴുമ്മൽ പ്രാന്തന്‍ചാലിലെ അങ്ങാടി ഹൗസില്‍ ഗനില്‍ (25) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ കേസന്വേഷണ ചുമതലുള്ള ഇൻസ്പെക്ടർ മഹേഷ് കെ.നായരും സംഘവും സംഭവസ്ഥലത്തും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.അക്രമത്തിനെത്തിയ സംഘം സഞ്ചരിച്ച മോട്ടോർ ബൈക്ക് കരിവെള്ളൂർപെരളത്ത് നിന്നും പ്രതികൾ കാണിച്ചു കൊടുത്തബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കൃത്യത്തിൽ പങ്കെടുത്ത ദീപക്കിനെ കുറിച്ച് സൂചന ലഭിച്ചത്. കേസിൽ ഒരു പ്രതി കൂടിയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
കഴിഞ്ഞ മാസം 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ആര്‍എസ്എസ് ജില്ലാകാര്യാലയമായ പയ്യന്നൂരിലെ രാഷ്ട്രമന്ദിരത്തിന് നേരെ ബോംബുസ്ഫോടനമുണ്ടായത്.ഗ്രില്ലില്‍തട്ടി പൊട്ടിത്തെറിച്ച ബോംബിന്റെ സ്ഫോടന ശക്തിയില്‍ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ചില്ലുകളും പൊട്ടിച്ചിതറി. ഓഫീസ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: