വിശ്വാസ വഞ്ചനകേസെടുത്തു.

തളിപ്പറമ്പ: ഡീലർഷിപ്പിലുടെ ഗുണനിലവാരമില്ലാത്തഇലക്ട്രിക്കൽ സാമഗ്രികൾ നൽകി 20 ലക്ഷം രൂപയോ ളം തട്ടിയെടുത്ത് വിശ്വാസ വഞ്ചന നടത്തിയെന്ന വ്യാപാരിയുടെ പരാതിയിൽ വിശ്വാസ വഞ്ചനക്ക് രണ്ടു പേർക്കെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പന്നിയൂർ കാരക്കോടിയിലെ കായക്കൂൽ മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് പാലക്കാട്ടെ എൽ.എൽ.സി.മാനേജിംഗ് ഡയറക്ടർ എ.സഞ്ജയ് കുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തലശേരി സ്വദേശി ടി പി.രൂപേഷ് എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം മാർച്ച് മാസത്തിലാണ് സംഭവം കേരളത്തിലെ അംഗീകൃത ഡീലർമാരാണെന്ന് വിശ്വസിപ്പിച്ച് കാലഹരണപ്പെട്ട സാധനങ്ങൾ നൽകി പണം തട്ടിയെടുത്തത്.കരാർ പ്രകാരം 20 ലക്ഷം രൂപ നൽകുകയും ചെയ്തതായും പരാതിയിൽ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: