സ്വത്ത് തട്ടിപ്പ് കേസിൽ രണ്ടു പേർ അറസ്റ്റിൽ.

തളിപ്പറമ്പ: വസ്തു കൈമാറ്റം നടത്തി രജിസ്റ്റർ ചെയ്യാമെന്ന എഗ്രിമെൻ്റിൽ ചതി ചെയ്ത് സ്വത്ത് തട്ടിപ്പു നടത്തിയ നാലംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. മന്നയിലെ കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി (61), പഴശി ശിവപുരത്തെ ബി ഹംസ എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തത്. മട്ടന്നൂർ നെല്ലൂന്നിയിലെ അൽ ഹിലാലിൽ എം.അബ്ദുൾ സത്താറിൻ്റെ (43) പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.പരസ്പരം സ്വത്ത് കൈമാറാമെന്ന് വിശ്വസിപ്പിച്ച നാലംഗ സംഘം പരാതിക്കാരൻ്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു.കേസിൽ രണ്ടു പേർ ഒളിവിലാണ്.