ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

കണ്ണൂർ: ഓട്ടോറിക്ഷ റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ബുധനാഴ്ച രാത്രി 12.15-ന് കക്കാട് അരയാൽത്തറയിലാണ് അപകടം. മുണ്ടേരിയിലെ നൗഷാദി(30)നാണ് പരിക്കേറ്റത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോറിക്ഷയ്ക്കകത്ത് കാൽ കുടുങ്ങിയ നൗഷാദിനെ കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ നൗഷാദിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. റോഡ് വീതികൂട്ടിയതിനെത്തുടർന്ന് റോഡിനോട് ചേർന്നായിരുന്നു വൈദ്യുതത്തൂൺ. രാത്രിയിലെ ഇരുട്ടിൽ ഇത്‌ കാണാനാകാത്തതാണ് അപകടത്തിനിടയാക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ കെ.പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: