സ്കൂള്‍ കിണര്‍ ഇടിഞ്ഞുതാണു.

പയ്യന്നൂര്‍: പയ്യന്നൂരിൽ സ്കൂൾ കോമ്പൗണ്ടിലെ കുടിവെള്ള കിണർ ഇടിഞ്ഞുതാണു.ദേശീയ പാതയിൽപെരുമ്പ ലത്വീഫിയ സ്കൂളിന്റെ ഓഡിറ്റോറിയത്തിന് സമീപത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.ഇന്ന് രാവിലെ 8.30 മണിയോടെ സ്കൂൾ അധികൃതർ സംഭവം കണ്ടത്. കിണർ മെല്ലെ ഇടിഞ്ഞുതാണു കൊണ്ടിരിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്തി. സംഭവംവിദ്യാര്ഥികള് സ്കൂളിലെത്തുന്നതിന് മുന്നേയായതിനാൽ അനിഷ്ട സംഭവങ്ങളൊഴിവായി. സംഭവമറിഞ്ഞയുടന്‍ സ്കൂള്‍ ഗേറ്റ് പൂട്ടിയിട്ട് വിദ്യാര്‍ഥികളുടെ പ്രവേശനവും സംഭവസ്ഥലത്തിന് ചുറ്റും കയര്‍കെട്ടി കിണറിന് സമീപത്തേക്കുള്ള പ്രവേശനവും അധികൃതർ തടയുകയായിരുന്നു.കിണറിടിഞ്ഞതിന് സമീപം മറ്റു കെട്ടിടങ്ങളുള്ളതിനാല്‍ എത്രയും വേഗത്തില്‍ കിണര്‍ മൂടുവാൻ ഫയർഫോഴ്സ് നിർദേശം നൽകി. തുടര്‍ന്ന് സ്കൂളിന് അധികൃതർ അവധി നല്കി.