യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


കണ്ണൂർ : തലശ്ശേരി സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഭിജിത്ത് വി. എം( 30 ) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് 2(p)(iii) പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. ഇയാൾ തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയാണ്.കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ ഇളങ്കോ ആർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: