യു.ഡി.എഫ് ധർണ്ണ
ഇന്ന്

കണ്ണൂർ:അധികാരവികേന്ദ്രീകരണത്തിന്റെ അന്തസത്തയെ തകർക്കുകയുംതദ്ദേശസ്ഥാപനങ്ങൾക്ക്കൈമാറിയഅധികാരവുംസമ്പത്തുംകവർന്നെടുക്കുകയുംചെയ്ത്കൊണ്ടിരിക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഇന്ന് (വ്യാഴം)ജില്ലയിലെ കോർപ്പറേഷൻ – മുൻസിപ്പൽ ഓഫീസുകൾക്ക് മുന്നിലും 5 മുതൽ 8 വരെയുള്ള തീയതികളിൽ ഗ്രാമ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും യു ഡി.എഫ് ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും പ്രതിഷേധ ധർണ്ണ നടത്തും. ഇന്ന് (വ്യാഴം) കാലത്ത് 10 മണിക്ക് കണ്ണൂർ മുൻസിപൽ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടക്കുന്ന ധർണ്ണ യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസ്സൻ ഉൽഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ്മുഖ്യപ്രഭാഷണം നടത്തും. മട്ടന്നൂർ മുൻസിപ്പൽഓഫീസിനു മുമ്പിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയും,തളിപ്പറമ്പിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും, ഇരിട്ടിയിൽ കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയുംഉൽഘാടനം ചെയ്യും.
തലശ്ശേരി മുൻസിപ്പൽ ഓഫീസിനുമുന്നിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ്, പാനൂരിൽ സതീശൻ പാച്ചേനി, ആന്തൂരിൽ സി.എ.അജീർ, പയ്യന്നൂരിൽ കെ.ടി. സഹദുള്ള,ശ്രീകണ്ഠപുരത്ത്അഡ്വ.എസ്.മുഹമ്മദ്,കൂത്തുപറമ്പിൽ വി.എ.നാരായണൻ എന്നിവരാണ്ഉദ്ഘാടകർ.