അച്ചടിമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

പാനൂർ: ഉയർന്ന ജി.എസ്.ടി. നിരക്കും വൈദ്യുതിനിരക്കിലെ വർധനയുമടക്കം അച്ചടിമേഖലയിലുണ്ടായ വൻ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള പ്രിന്റേഴ്സ്‌ അസോസിയേഷൻ തലശ്ശേരി മേഖലാസമ്മേളനം അഭിപ്രായപ്പെട്ടു. കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേഷ്ടാവ് പി.എ.അഗസ്റ്റിൻ മുഖ്യാതിഥിയായി. പി.രജീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഇ.ഷാദുലി പ്രഭാഷണം നടത്തി. പി.വി.പുരുഷോത്തമൻ എസ്.എസ്.എൽ.സി, പ്ലസ്‌ടു ഉന്നതവിജയികളെ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി.റയീസ്, സുഗുണൻ, കെ.മോഹനൻ, സജീവൻ രാജ്, കെ.സമീർ എന്നിവർ സംസാരിച്ചു. ശരത്ത് ശശിധരൻ ക്ലാസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: