കളഞ്ഞുകിട്ടിയ സ്വർണമോതിരം തിരികെയേൽപ്പിച്ചു

മമ്പറം: കേളാലൂർ മഹാവിഷ്ണു-ഗണപതിക്ഷേത്രച്ചിറയിൽ കുളിക്കുന്നതിനിടെ ചിറയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിൽ ഏൽപ്പിച്ചു.
മമ്പറം സ്വദേശി എം.കെ സത്യപാലനാണ് കളഞ്ഞുകിട്ടിയ മോതിരം പിണറായി ജനമൈത്രി പോലീസിൽ ഏൽപ്പിച്ചത്. പിന്നീട് മോതിരം ഉടമസ്ഥനായ എൻ.പി.സുജിത്തിന് കൈമാറി. പിണറായി പോലീസ് ജനമൈത്രി എ.എസ്.ഐ. ഇ.കെ.വിനോദാണ് നൽകിയത്. സത്യപാലനെ ചടങ്ങിൽ അനുമോദിച്ചു. വേങ്ങാട് പഞ്ചായത്ത് അംഗം പി.കെ. ഇന്ദിര, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.എം.ജയചന്ദ്രൻ ,എ.വാസുദേവൻ നമ്പൂതിരി, പി.കെ.അനിൽകുമാർ, സി.ഷനോജ് കുമാർ, എം.സന്തോഷ്, കെ.ദാസൻ, സിവിൽ പോലീസുദ്യോഗസ്ഥൻ റിജിൻ, കൈപ്പച്ചേരി മുകുന്ദൻ എന്നിവർ സംസാരിച്ചു.