അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂരുകാരനടക്കം 20 പേര്‍ക്ക് 30 കോടി സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ 230മത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളികള്‍ .ദോഹയിലെ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ സനൂപ് സുനിലിന്റെ പേരിലെടുത്ത ടിക്കറ്റാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ 30 കോടി നേടിയത്. സനൂപും 19 സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് എടുത്ത 183947 എന്ന ടിക്കറ്റ് നംമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എറണാകുളം സ്വദേശി സനൂപ് ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘാടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. നാട്ടിലെ മൊബൈല്‍ നംമ്പര്‍ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാര്‍ഡ്, സനൂപിന്റെ മൊബൈലിലേ‍ക്കു പലപ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം സമ്മാനമായ10 ലക്ഷം ദിര്‍ഹത്തിന് (രണ്ടുകോടിഇന്ത്യന്‍ രൂപ) അര്‍ഹനായ് ഇന്ത്യക്കാരനായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞാണ്. അദ്ദേഹം വാങ്ങിയ 122225 എന്ന ടിക്കറ്റ് നംമ്പറാണ് സ്വപ്‌ന സമ്മാനം നേടിക്കൊടുത്തത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ രഞ്ജിത്ത് ആണ് ഇത്തവണത്തെ വിജയിയെ തെരഞ്ഞെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: