കൊട്ടിയൂർ പാൽ ചുരത്തിൽ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് പതിച്ചു; മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു


പാൽച്ചുരം : കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു. വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ ഒരു ടയറാണ് കുഴിയിലേക്ക് പതിച്ചത്. തുടർന്ന് പോലീസും വഴിയാത്രക്കാരും ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെടുത്തത്. ഈ ഭാഗത്തെ റോഡ് തകർന്നതും റോഡിന് വീതികുറവും കാരണം പാൽചുരം റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: