കണ്ണൂർ ജില്ലയിലെ അറിയിപ്പുകൾ

സ്‌നേഹയാനം പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഓട്ടിസം,സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക്ക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവരായിരിക്കണം.  
അപേക്ഷകയുടെ റേഷന്‍ കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ത്രീവീലര്‍ ലൈസന്‍സ്, മകന്റെ/മകളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച/വിധവ ആണെന്ന് തെളിയിക്കുന്ന രേഖ അല്ലെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ആഗസ്ത് 31നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 8281999015.

അഭിമുഖം 11ന്

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(സംസ്‌കൃതം) 1 എന്‍സിഎ-എസ്ഐയുസി നാടാര്‍ കാറ്റഗറി നമ്പര്‍ 620/2019 തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം പി എസ് സി ജില്ലാ ഓഫീസില്‍ ആഗസ്ത് 11 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒടിവി സര്‍ട്ടിഫിക്കറ്റ്, പ്രൊഫയിലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 7.30ന് നേരിട്ട് ഹാജരാകണമെന്ന് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

മദ്രസാ ക്ഷേമ നിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മക്കളുള്ള, അംഗത്വമെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയും 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ആഗസ്ത് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kmtboard.in സന്ദര്‍ശിക്കുക. ഫോണ്‍ 0495 2966577.

സ്വയം നിരീക്ഷണത്തില്‍ പോകണം

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആഗസ്ത് മൂന്നിന് കൊവിഡ് പരിശോധനക്ക് വിധേയരായ 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാവുകയാണെങ്കില്‍ പരിശോധനക്ക് വിധേയമാകണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.  

വൃക്ഷത്തൈ വിതരണം

ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയുടെ ഭാഗമായി പേരയുടെ ലെയര്‍ തൈകള്‍ പള്ളിക്കുന്ന് കൃഷിഭവനില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 75 ശതമാനം സബ്‌സിഡിയിലാണ് വിതരണം. ആവശ്യമുള്ളവര്‍ 2021-22 ഭൂനികുതി രസീതുമായി എത്തണം. ഗുണഭോക്തൃവിഹിതമായ 25 രൂപ നല്‍കിയാല്‍ രണ്ട് തൈകള്‍ ലഭിക്കും. സൗജന്യമായി പച്ചക്കറി തൈകളും വിതരണം ചെയ്യുന്നതാണ്.

ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്ത് യോഗം വ്യാഴാഴ്ച (ആഗസ്ത് 5) രാവിലെ 10.30 ന് മീറ്റിംഗ് ഹാളില്‍ നടക്കും.

വിമുക്ത ഭടന്മാര്‍ പേര് വിവരങ്ങള്‍ നല്‍കണം

എഴുപത്തി അഞ്ചാമത് സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ താമസക്കാരും 1947 ലോ അതിന് മുമ്പോ ജനിച്ചവരും കര, നാവിക, വ്യോമ സേനകളില്‍ നിന്ന് വിരമിച്ചവരുമായ സൈനികര്‍ അവരുടെ പേര് വിവരങ്ങള്‍ ആഗസ്ത് എട്ടിന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04972 700069.

ട്രാന്‍സ്‌ജെന്റര്‍ കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍/കോളേജ് കുട്ടികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. മറ്റു സംഘടനകള്‍, ഏജന്‍സികള്‍ തുടങ്ങിയവ മുഖേന ലാപ്‌ടോപ്പ്, മൊബൈല്‍, ടെലിവിഷന്‍ എന്നിവയിലേതെങ്കിലും അപേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും അതത് വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. അപേക്ഷ ആഗസ്ത് 13 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04972 712255, 0497 2997811, 8281999015.

ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഈ അധ്യയന വര്‍ഷം ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംജി സര്‍വ്വകലാശാലയുടെ കീഴിലെ 12 ഉം കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ 17 ഉം, കേരള സര്‍വ്വകലാശാലയിലെ ഏഴും കോളേജുകളില്‍ നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ആഗസ്ത് നാല് രാവിലെ 10 മണി മുതല്‍  www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ് സി, എസ് ടി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡിയുടെ www.ihrd.ac.in വെബസൈറ്റ് സന്ദര്‍ശിക്കുക.

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ korompoly307@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ആഗസ്ത് എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍ 9495617446.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. ആറു മാസം നീളുന്ന പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നോ https://srccc.in/ എന്ന ലിങ്കില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 31 നകം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2325101, 2325102, 8281114464.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: