യു.ഡി.എഫ്. ധർണ്ണ നടത്തി

മട്ടന്നൂർ: നിയമസഭാ അരൂമക്കേസിൽ സുപ്രീം കോടതി വിചാരണ നേരിടണം എന്ന് വിധിച്ച മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി 140 നിയോജക മണ്ഡലങ്ങളിലും സർക്കാർ ഓഫീസുകൾക്ക് മുന്നിൽ  യു.ഡി.എഫ്. നടത്തുന്ന സമരത്തിൻ്റെ ഭാഗമായി യു.ഡി.എഫ്. മട്ടന്നൂർ നിയോജക മണ്ഡലം കമ്മറ്റി മട്ടന്നൂരിലെ കോളാരി വില്ലേജ് ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ടി.വി.രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി.ആർ.ഭാസ്കരൻ ,അൻസാരി തില്ലങ്കേരി, ഇ.പി.ശംസുദ്ദീൻ, സുരേഷ് മാവില, കാഞ്ഞിരോളി രാഘവൻ,ഒ.കെ.പ്രസാദ് കെ.കെ.കുഞ്ഞമ്മദ്, എം.സി. കുഞ്ഞമ്മദ്, കെ.വി.ജയചന്ദ്രൻ ,പി .വി.ധനലക്ഷ്മി, വി.കുഞ്ഞിരാമൻ, എ.കെ.രാജേഷ്, പി.പി.ജലീൽ, വി.എൻ.മുഹമ്മദ്, യഹ് കുബ് എളമ്പാറ, എം മൊയ്തീൻ ഹാജി, കെ പി ഹനീഫ, സി മുസ്തഫ മാസ്റ്റർ, എൽ.ജി.ദയാനന്ദൻ, കെ.പി.പദ്മനാഭൻ ,കെ.മനീഷ്, ടി.ദിനേശൻ, ജോയ് കൊളോളം, ഭാർഗവൻ മാസ്റ്റർ, പുളുക്കായ് ഗോവിന്ദൻ, പി.സി.സന്തോഷ് സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: