വീട് കുത്തി തുറന്ന് മോഷണം കുപ്രസിദ്ധ അന്തർ ജില്ലാ കവർച്ചക്കാരൻ പിടിയിൽ.

കാഞ്ഞങ്ങാട്. നെഹറു കോളേജ് അധ്യാപികയുടെ പടന്നക്കാട്ടെപൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച കുപ്രസിദ്ധ അന്തർ ജില്ല കവർച്ചക്കാരൻ പോലീസ് പിടിയിൽ. കണ്ണൂർ കക്കാട് അത്താഴക്കുന്ന് പുല്ലൂപ്പിയിലെ കൊയിലേരിയൻ പ്രവീണി(42) നെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും പിടികൂടിയത്. കോഴിക്കോട്, കണ്ണൂർ ടൗൺ,കാഞ്ഞങ്ങാട് തുടങ്ങി ആറോളം കവർച്ച കേസുകളിൽ പ്രതിയാണ്. സ്വകാര്യ ആവശ്യത്തിനായി മംഗലാപുരത്തേക്ക് വീടും പൂട്ടി പോയ അധ്യാപിക പടന്നക്കാട് കൊ ട്രച്ചാലിലെ റീജയുടെ വീടിന്റെ മുൻ വശത്തെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഇക്കഴിഞ്ഞ 31 ന് പുലർച്ചെയായിരുന്നു മോഷണം വീട്ടിലെ നിരീക്ഷണ ക്യാമറ തകർത്ത മോഷ്ടാവ് ഡി.വി.ആറും സി പി.ഒ യും കടത്തികൊണ്ടുപോയി. രാവിലെ അയൽവാസികളാണ് വീട്ടിൽ മോഷണം നടന്നത് കണ്ടത് തുടർന്ന്അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെബന്ധു എം.സതീശന്റെ പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ രാത്രികാല പട്രോളിംഗിനിടെ സംശയകരമായി കാഞ്ഞങ്ങാട് ടൗണിൽ കണ്ടതിനെ തുടർന്ന് പ്രവീണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മോഷ്ടിച്ച സാധനങ്ങൾ ഒളിപ്പിച്ചു വെച്ച സ്ഥലവും പ്രതി പോലീസിന് കാണിച്ചു കൊടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: