നീറ്റ് പരീക്ഷ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം ഓഗസ്റ്റ് 10 വരെ നീട്ടി

ഈ വര്‍ഷത്തെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (NEET) രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി. പുതിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. neet.nta.nic.in വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച്‌ ഓഗസ്റ്റ് 11 ന് അപേക്ഷ തിരുത്തല്‍ സൗകര്യം ലഭ്യമാകും. ഓഗസ്റ്റ് 14വരെ അപേക്ഷയിലെ തിരുത്തലുകള്‍ നടത്താം. സെപ്റ്റംബര്‍ 12 നാണ് NEET പരീക്ഷ നടക്കുക. 13 വ്യത്യസ്ത ഭാഷകളില്‍ പരീക്ഷ ഉണ്ടാകും.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം:

  1. neet.nta.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ ‘രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക’ എന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  2. സ്ക്രീനില്‍ ഒരു പുതിയ പേജ് ദൃശ്യമാകും.
  3. സ്വയം രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോറവുമായി തുടരുക.
  4. പരീക്ഷാ ഫീസ് അടച്ച്‌ സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: