മട്ടന്നൂർ ചോലയിൽ വീട്ടുമുറ്റത്ത് നിന്നും പട്ടാപകൽ വായോധികയുടെ മാല കവർന്നു

മട്ടന്നൂർ: മട്ടന്നൂർ ചോലയിൽ ഇന്ന് രാവിലെ 8.30 യോടെ ആണ് സംഭവം നടന്നത്. കുന്നുമ്മൽ വീട്ടിൽ ജാനകി (70) വയസ്സുള്ള സ്ത്രീയുടെ 4 പവൻ വരുന്ന മാല കഴുത്തിൽ നിന്നും കള്ളൻ പൊട്ടിച്ചുകൊണ്ട് ഓടിയത്.

സ്ഥിരമായി രാത്രി മകന്റെ വീട്ടിൽ താമസിക്കുന്ന ജാനകി രാവിലെ തറവാട്ടു വീട്ടിൽ പോകാറാണ് പതിവ്. ഇന്ന് 8 മണിയോടെ വീട്ടിൽ എത്തി രാവിലെ മുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരുന്ന സമയത്താണ് കള്ളൻ മാലപൊട്ടിച്ചു ഓടിയത്, മട്ടന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: