സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; പുതിയ മാറ്റങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം തടയുന്നതിന് ആൾക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി .

നിയന്ത്രണങ്ങൾ ഇങ്ങനെ

ആഴ്ചയിൽ ആറ് ദിവസവും കടകളും തുറക്കാം
കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ
ഞായറാഴ്ച മാത്രം ഇനി ലോക്ഡൗൺ.

ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് എത്താം.
കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാം.
ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് ഒരാഴ്ച രോഗമുണ്ടായാൽ അവിടെ ട്രിപ്പിൽ ലോക്ക്ഡൗണാകും.

മറ്റുള്ള ഇടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണിൽ ഇളവ്. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും
സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: