കൊവിഡ്: കണ്ണൂർ ജില്ലയില്‍ 100 പേര്‍ക്കു കൂടി രോഗമുക്തി

6 / 100 SEO Score

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 100 പേര്‍ കൂടി ഇന്ന് (ആഗസ്ത് 4) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1100 ആയി. ബാക്കി 369 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കടമ്പൂര്‍ സ്വദേശി 45കാരന്‍, കുന്നോത്ത്പറമ്പ് സ്വദേശികളായ 22കാരന്‍, 28കാരന്‍, 31കാരി, അഞ്ചു വയസ്സുകാരന്‍, അഴീക്കോട് സ്വദേശി 46കാരന്‍,  ആന്തൂര്‍ സ്വദേശി 37കാരന്‍,  മുഴപ്പിലങ്ങാട് സ്വദേശി 52കാരന്‍, കൂടാളി സ്വദേശികളായ  27കാരന്‍, 26കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 21കാരന്‍, 47കാരി, മാങ്ങാട്ടിടം സ്വദേശികളായ 43കാരി, 18കാരന്‍, ചിറക്കല്‍ സ്വദേശികളായ 14കാരന്‍, 20കാരി, 38കാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 47കാരി, അഞ്ചരക്കണ്ടി സ്വദേശികളായ 70കാരന്‍, 13കാരി, കൂത്തുപറമ്പ് സ്വദേശികളായ 46കാരി, 14കാരന്‍, മയ്യില്‍ സ്വദേശി 59കാരന്‍,  ഇരിട്ടി സ്വദേശി 38കാരി, പാനൂര്‍ സ്വദേശി 50കാരന്‍, കീഴല്ലൂര്‍ സ്വദേശി എട്ടുവയസ്സുകാരന്‍ എന്നിവര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്. 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ 24കാരന്‍, 48കാരന്‍, 46കാരന്‍, 40കാരന്‍, മട്ടന്നൂര്‍ സ്വദേശി 16കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 37കാരന്‍, 45കാരി, 45കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 33കാരന്‍,  പാപ്പിനിശ്ശേരി സ്വദേശി 40കാരന്‍, മുണ്ടേരി സ്വദേശി 40കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 32കാരന്‍, 27കാരന്‍, കോളയാട് സ്വദേശി 42കാരന്‍, തലശ്ശേരി സ്വദേശി 50കാരന്‍, നടുവില്‍ സ്വദേശി 33കാരന്‍, എരമംകുറ്റൂര്‍ സ്വദേശി 29കാരന്‍, ആലക്കോട് സ്വദേശി 30കാരന്‍, ചെമ്പിലോട് സ്വദേശികളായ 33കാരന്‍, 25കാരന്‍, 44കാരന്‍, കീഴല്ലൂര്‍ സ്വദേശി 32കാരന്‍, മാലൂര്‍ സ്വദേശികളായ 37കാരന്‍, 33കാരന്‍, 45കാരന്‍, 42കാരന്‍, കുന്നോത്തുപറമ്പ് സ്വദേശികളായ 53കാരന്‍, 44കാരന്‍, ചെമ്പിലോട് സ്വദേശി 37കാരന്‍, പാനൂര്‍ സ്വദേശികളായ 45കാരന്‍, 14കാരി, വേങ്ങാട് സ്വദേശി 51കാരന്‍, 26കാരന്‍, അഴീക്കോട് സ്വദേശി 29കാരന്‍, കടമ്പൂര്‍ സ്വദേശികളായ 26കാരന്‍, 30കാരന്‍, പരിയാരം സ്വദേശികളായ 28കാരന്‍, 26കാരി, അയ്യങ്കുന്ന് സ്വദേശി 29കാരന്‍, 27കാരി, ആന്തൂര്‍ സ്വദേശി 31കാരന്‍, കണ്ണപുരം സ്വദേശി 32കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 28കാരി, തില്ലങ്കേരി സ്വദേശി 43കാരന്‍, പെരളശ്ശേരി സ്വദേശി 36കാരന്‍, പെരിങ്ങോം സ്വദേശി 26കാരന്‍, കുറ്റിയാട്ടൂര്‍ സ്വദേശികളായ 42കാരന്‍, 26കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 28കാരന്‍, തളിപ്പറമ്പ് സ്വദേശി 52കാരന്‍, കൂടാളി സ്വദേശി 33കാരന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് രോഗമുക്തരായി. 
സെഡ് പ്ലസ് അപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 70കാരന്‍, മട്ടന്നൂര്‍ സ്വദേശി 46കാരന്‍,  പേരാവൂര്‍ സ്വദേശികളായ 23കാരി, 33കാരന്‍, 34 കാരന്‍, പടിയൂര്‍ സ്വദേശികളായ 34കാരന്‍, 42 കാരന്‍, ഇരിട്ടി സ്വദേശികളായ 35കാരന്‍,  25കാരന്‍, 35കാരന്‍, പായം സ്വദേശികളായ 35കാരന്‍, 29കാരി, ആന്തൂര്‍ സ്വദേശി 38കാരി, മാലൂര്‍ സ്വദേശി 43കാരന്‍, പയ്യന്നൂര്‍ സ്വദേശി 23കാരന്‍,  ഉത്തര്‍പ്രദേശ് സ്വദേശി 38കാരന്‍,  ആലക്കോട് സ്വദേശി 32കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍, ധര്‍മ്മടം സ്വദേശി 62കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 44കാരന്‍, പന്ന്യന്നൂര്‍ സ്വദേശി 37കാരന്‍,  കോട്ടയം മലബാര്‍ സ്വദേശി 27കാരി, കതിരൂര്‍ സ്വദേശി 39കാരന്‍ എന്നിവരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: