കണ്ണൂരിൽ റോഡരികിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെടുത്തു

കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ വി.പി.ഉണ്ണികൃഷ്ണനും സംഘവും പള്ളിക്കുന്ന് വുമൺസ്കോളേജിനു സമീപത്തുള്ള അംബികാ കോപ്ലക്സിനു മുൻവശത്തുള്ള റോഡരികിൽ വച്ച് ഒരു മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു . പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ്. സി.എച്ച്, സതീശ് .വി . ഗണേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.നിലവിൽ ഈ പ്രദേശത്ത് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള യുവാക്കൾ ക്യാമ്പ് ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് പരാതികൾ ലഭിക്കുയും ഈ പ്രദേശത്ത് വച്ച് നിരവധി തവണ കേസ് കണ്ടെടുത്തിട്ടുണ്ട്.തുടർന്ന് ഈ പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: