1.84 കോ​ടി ക​ട​ന്ന് കോവിഡ് ബാധിതർ; മരണം ഏഴ് ലക്ഷത്തിലേക്ക്

ലോകത്ത് ശമിനമില്ലാതെ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,446 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,42,382 ആയി. 6,97,175 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ലോകത്ത് ജീവൻ നഷ്ടമായത്.
അമേരിക്കയിൽ മാത്രം ഇതുവരെ 48,62,174 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.  ബ്രസീൽ (27,51,665), ഇന്ത്യ(18,55,331) എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.  റഷ്യ (8,56,264), ദക്ഷിണാഫ്രിക്ക (5,16,862), മെക്സിക്കോ (4,43,813), പെറു (4,33,100), ചിലി (3,61,493), സ്പെയിൻ (3,44,134), കൊളംബിയ (3,27,850) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.. 94,702 പേർക്കാണ് ബ്രസീലിൽ ജീവൻ നഷ്ടമായത്.
  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: