റേഷന്‍ കാര്‍ഡിനായും തിരുത്തലുകള്‍ക്കും ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

കണ്ണൂർ : റേഷന്‍ കാര്‍ഡിനായും തിരുത്തലുകള്‍ക്കും ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്ന് മന്ത്രി പി. തിലോത്തമന്‍. ചില താലൂക്കുകളില്‍ പരീക്ഷണാര്‍ഥം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. എന്നാല്‍ ഇന്നുമുതല്‍ സംസ്ഥാനത്തുടനീളം ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം . വെബ് വിലാസം: http://www.civilsupplieskerala.gov.in. വ്യക്തികൾക്ക് ഓൺലൈൻ വഴി നേരിട്ട് അപേക്ഷിക്കാം. അതിനു സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം വിനിയോഗിക്കാം.അക്ഷയ സേവനത്തിനു പരമാവധി 50 രൂപ നൽകിയാൽ മതി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ente ration kada എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെയും അപേക്ഷിക്കാം. കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്കു മാറ്റുക, കാർഡ് സറണ്ടർ ചെയ്യുക, ഉടമസ്ഥാവകാശം–വിലാസം എന്നിവ മാറ്റുക, റേഷൻകട മാറ്റുക, ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നേടുക എന്നിവയ്ക്കും ഓൺലൈൻ വഴി അപേക്ഷിക്കാം. ഓൺലൈൻ സംവിധാനം ഉണ്ടെങ്കിലും നേരിട്ടുള്ള അപേക്ഷ സ്വീകരിക്കൽ തുടരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: