ഒരു പതിറ്റാണ്ടിന്റെ സേവന സന്നദ്ധതയുമായി അബ്ദുല്ല പാലേരി

പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർഥാടകർക്ക് സഹായ ഹസ്തവുമായി കഴിഞ്ഞ 10 വർഷമായി കടവത്തൂർ സ്വദേശി അബ്ദുല്ല പാലേരിയുണ്ട് കൂട്ടിന്. ഹജ്ജിന് പോകുന്നവർ അബ്ദുല്ലയുടെ നമ്പർ കരുതുന്നതും അവിടെ എത്തി ഒരു തവണ ബന്ധപ്പെട്ടാൽ പിന്നീട് അങ്ങോട്ട് കൂട്ടിന് അബ്ദുള്ളയുണ്ടാകും.

സോഷ്യൽ മീഡിയ സജീവമായതോടെ ഹജ്ജ് വേളകളിൽ തന്റെ നമ്പർ പരസ്യപ്പെടുത്തി ഏതാവശ്യത്തിനും ബന്ധപ്പെടണമെന്ന് കുറിപ്പ് ഇടുകയും ചെയ്യും. ഹജ്ജിന് വരുമ്പോൾ കരുതേണ്ടുന്ന അവശ്യ സാധനങ്ങൾ, അവിടെ എത്തിയാൽ ചെയ്യേണ്ടുന്ന മറ്റ്‌ കാര്യങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങളും ഇതിന്റെ കൂടെ അബ്ദുല്ല നൽകും. പിന്നീട് ഹജ്ജിന് പോയി വന്നവർക്ക് അബ്ദുല്ലയുടെ സഹായങ്ങളെ പറ്റി പറയാൻ നൂറുനാവ്.

കഴിഞ്ഞ 18 വർഷമായി സൗദിയിൽ ഉള്ള അബ്ദുല്ല പാലേരി പക്ഷെ സോഷ്യൽ മീഡിയകളിലെ നല്ല വാക്കുകൾക്ക് മുന്നിൽ പുഞ്ചിരി മാത്രം. തനിക്ക് ലഭിക്കേണ്ടുന്ന യഥാർഥ പ്രതിഫലത്തെ പറ്റി മാത്രമാണ് ചിന്തയെന്നും അത് മരണാനന്തരമുള്ളതാനെന്നും പറയുന്ന അബ്ദുല്ലയുടെ സേവന മനസ്കതയെ പക്ഷെ സൗദിയിലെ വിവിധ സംഘടനകളും ഇന്ത്യൻ കോണ്സുലേറ്റും ആദരിക്കുകയുണ്ടായി.

നിലവിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഹജ്ജ് മിഷൻ ജനറൽ കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. കടവത്തൂരിലെ പാലേരി മൊയ്തു മാസ്റ്ററുടെ മകനാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: