വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

പയ്യന്നൂര്‍: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നവയോധികൻ മരിച്ചു.കോറോംആലക്കാട് മാടമന ഇല്ലത്തെ ഗോവിന്ദന്‍ നമ്പൂതിരി( 70)യാണ് മരണപ്പെട്ടത്.പാലക്കാട് വെച്ച് നടന്ന വാഹനാപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍തീ വ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12.30ഓടെയായിരുന്നു അന്ത്യം. ഭാര്യ: വിഷ്ണുമംഗലം ഇടമന ഇല്ലത്തു ഗംഗാദേവി. മക്കള്‍: ദീപ, ആശ, ശ്രുതി. മരുമക്കള്‍: പ്രശാന്ത് (ഹരിപ്പാട്), ഇടമന ശങ്കരന്‍ (മാതമംഗലം), ജയകൃഷ്ണന്‍ (വാരണക്കോട് കുളപ്പുറം).സഹോദരങ്ങള്‍: കേശവന്‍ നമ്പൂതിരി (ഇയ്യക്കാട്), സാവിത്രി അന്തര്‍ജ്ജനം(പാലക്കാട്),സരസ്വതി അന്തര്‍ജ്ജനം, ശങ്കരനാരായണന്‍,(ഇരുവരും ആലക്കാട്),കമലാദേവി(തിരുവനന്തപുരം).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: