തിരുവാൽ യു.പി. സ്കൂൾ പുതിയ കെട്ടിടത്തിൽ

പാനൂർ: പുതുക്കിപ്പണിത തിരുവാൽ യു.പി. സ്കൂൾ കെട്ടിടം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി.നാസർ നിർവഹിച്ചു. പി.കെ.അഹമ്മദ് ഹാജി അധ്യക്ഷനായി. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും നടത്തി.
സ്കൂൾ ബസിന്റെ താക്കോൽ വഖഫ് ബോർഡ് അംഗം അഡ്വ. പി.വി.സൈനുദ്ദീനിൽനിന്ന് പ്രഥമാധ്യാപിക കെ.വി.റംല ഏറ്റുവാങ്ങി. ടി.എസ്.ഇബ്രാഹിം കുട്ടി മുസ്ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എം.അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.റസാഖ്, പി.കെ.ഇബ്രാഹിം ഹാജി, കെ.പി.യൂസഫ്, എം.രത്നാകരൻ, പെരിക്കാലി ഉസ്മാൻ, കെ.കെ.സുധീർകുമാർ, എ.ഇ.ഒ. ബൈജു കേളോത്ത്, ബി.പി.സി.അബ്ദുൽ മുനീർ, വി.ഹാരിസ് എന്നിവർ സംസാരിച്ചു.
ഒന്നരക്കോടിയോളം രൂപ ചെലവിൽ പാനൂർ ജുമാഅത്ത് പള്ളി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിതത്.