വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മാതൃകയായി മജിസ്‌ട്രേറ്റ്

പഴയങ്ങാടി: വാഹനാപകടം പറ്റി റോഡില്‍ കിടന്ന് മരിക്കുന്നവരിലധികവും രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുന്നവരാണ്. അപകടം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുമെങ്കിലും ആശുപത്രിയിലെത്തിക്കാനോ രക്ഷിക്കാനോ ആരും മെനക്കെടാറില്ല. ചിലര്‍ ചിത്രങ്ങളെടുത്ത് സന്തോഷിക്കും. മറ്റു ചിലര്‍ വെറും കാഴ്ച്ചക്കാരാവും. മനുഷ്യത്വം മരവിച്ച ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള മോചനത്തിന് മാതൃകയാക്കേണ്ട ഒന്നാണ് സെക്ടറൽ മജിസ്ട്രേറ്റ് വി.ഫിറോസ് ചെയ്തിരിക്കുന്നത്… കഴിഞ്ഞ വെള്ളിയാഴ്ച മാട്ടൂൽ ചർച്ച്റോഡിന് സമീപം കേരള ഗ്രാമീൺ ബാങ്ക് ATM-ലേക്ക് ക്രോസ് ചെയ്തു പോകുന്നയാളെ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ് രക്തത്തില്‍ കുളിച്ചു. ഈ സമയത്താണ് കോവിഡ് സ്‌ക്വാഡിന്റെ വാഹനം അവിടെ എത്തിയത് അതിൽ മജിസ്ട്രേറ്റിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ്, സ്‌ക്വാഡിന്റെ വാഹന ഡ്രൈവർ ജലാലുദ്ദീനും ഉണ്ടായിരുന്നു ഇവർ മൂവരും ചേർന്ന് കാറിൽ അയാളെ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പ്രവൃത്തി ഏറെ പ്രശംസനീയമാണ്. ഇത്തരം സാഹചര്യങ്ങളില്‍ തിരിഞ്ഞുനോക്കാതെ പോകുന്നവരില്‍ ഒരാള്‍ക്കെങ്കിലും മാറ്റമുണ്ടാകണമെന്ന ചിന്തയാണ് ഇക്കാര്യം കുറിക്കാന്‍ കാരണമായത്.

✒സബാഹ്. കെ. പി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: