വനിതാ കമ്മീഷന്‍ കേസെടുത്തു

ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തതായി കമ്മീഷന്‍ അംഗം ഇ എം രാധ അറിയിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പോലീസുമായി ബന്ധപ്പെട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇ എം രാധ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: