കണ്ണൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്കുള്ള തെര്‍മല്‍ സ്കാനര്‍, പി.പി.ഇ കിറ്റ് വിതരണം ചെയ്തു.

8 / 100 SEO Score

കണ്ണൂർ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കുമായി കേരളാ പോലീസ് ഓഫീസര്‍ അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍, കണ്ണൂര്‍ ജില്ലാ പോലീസ് കോ-ഓപ് സൊസൈറ്റിയും സംയുക്തമായി തെര്‍മല്‍ സ്കാനര്‍ പി.പി.ഇ കിറ്റ് വിതരണം ചെയ്തു. ജില്ലാ തല വിതരണോത്ഘാടനം ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐപിഎസ് കണ്ണൂര്‍ ടൗൺ പോലീസ് സ്റ്റേഷനില്‍ നടന്ന ലളിതമായ ചടങ്ങില്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി സദാനന്ദന്‍, ടൗൺ സി.ഐ പ്രദീപന്‍ കണ്ണിപോയില്‍, കെപിഒഎ ജില്ലാ സിക്രട്ടറി പി രമേശന്‍, കെപിഎ ജില്ലാ സിക്രട്ടറി കെ രാജേഷ്, ജില്ലാ പോലീസ് കോ-ഓപ് സൊസൈറ്റി പ്രസിഡന്‍റ് കെ ജി പ്രകാശ് കുമാര്‍, കെപിഎ ജില്ലാ പ്രസിഡന്‍റ് ഷംസുദ്ദീന്‍, കെപിഒഎ വൈസ് പ്രസിഡന്‍റ് രാജേഷ് പി.വി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: