പാനൂരിൽ കുറ്റിക്കാട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക്.

8 / 100

തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് പാനൂർ പൊയിലൂർ മടപ്പുരയ്ക്ക് സമീപത്ത് വെച്ച് സ്ഫോടനം ഉണ്ടായത്. കണ്ണിന് സാരമായി പരിക്കേറ്റ പൊയിലൂരിലെ അത്തി കാവിൽ ജാനു ( 62 ) നെ തലശേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 10.30 ഓടെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടകവസ്തുവിൽ തട്ടിയതോടെ പൊട്ടിതെറിക്കുകയായിരുന്നു. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നിരവധി രാഷ്ട്രീയ സംഘർഷങ്ങൾക്കു വേദിയായ പ്രദേശമാണ് പൊയിലൂർ.സംഭവത്തിൽ കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: