കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

തലശ്ശേരി പാലിശ്ശേരി സ്വദേശി പുനത്തിൽ ശംസുദ്ദീനാണ് (48) പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇന്നലെ അർദ്ധ രാത്രി അന്തരിച്ചത് . 2 ആഴ്ച മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലെത്തി നിരീക്ഷണ ത്തിൽ കഴിയവേ ഇന്നലെ കാലത്ത് പൊടുന്നനെ രക്തസമ്മർദ്ദം കൂടിയതിനു പിന്നാലെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിലും അവിടെ നിന്ന് പരിയാരത്തും എത്തിക്കുകയായിരുന്നു.സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‍കാരം നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: