അടിക്കടി അപകടങ്ങൾ: ഭീതിയിൽ കണിയാർവയൽ

സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങളിൽ വിറയ്ക്കുകയാണ് കണിയാർവയൽ. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലാണ് ഈ സ്ഥലം. കണിയാർവയലിനും തുമ്പേനിക്കും ഇടയിലുള്ള വളവിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായത് ഒരു ഡസനിലേറെ അപകടങ്ങളാണ്.മെക്കാഡം ടാറിങ് നടത്തിയ റോഡാണിത്. മഴക്കാലമായതോടെ റോഡരികിൽ താമസിക്കുന്നവർ ഭയന്നു കൊണ്ടാണ് ഇവിടെ കഴിയുന്നത്.അപകടഭീഷണി ഒഴിവാക്കാൻ നടപടി വേണമെന്ന് സ്ഥലത്തെ പൊതു പ്രവർത്തകർ സ്ഥിരമായി പിഡബ്ല്യുഡിയോട് ആവശ്യപ്പെടുന്നു.ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല.നാട്ടുകാരുടെ പരാതികൾ കൂടിയതോടെ ശ്രീകണ്ഠപുരം പൊലീസ് ഇവിടെ ഒരു ബോർഡ് വച്ചിട്ടുണ്ട്. എങ്കിലും വാഹനങ്ങൾ ചീറിപ്പായുന്നു. സ്വാമിമൊട്ട മുതൽ കണിയാർവയൽ സ്റ്റോപ്പ് വരെ വളവുകളും ഇറക്കവുമാണ്. സ്റ്റോപ്പിലാണെങ്കിൽ നടന്നു പോകാൻ പോലും അരികില്ല. റോഡരികിലെ ചില വൻമരങ്ങൾ മുറിച്ചു മാറ്റിയാൽ ഇവിടം വീതി കൂട്ടാം.എന്നാൽ പിഡബ്ല്യുഡി തയ്യാറാകുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: