ആലക്കോട് മേരി മാതാ കോളേജില്‍ കെ.എസ്.യു-എസ്.എഫ് ഐ സംഘർഷം: . രണ്ട് എസ്.എഫ് ഐ പ്രവര്‍ത്തകര്‍ക്കും ഒരു കെ.എസ്.യു. പ്രവർത്തകനും പരിക്കേറ്റു

ആലക്കോട്: ആലക്കോട് മേരി മാതാ കോളേജില്‍ പഠിപ്പ് മുടക്കിന്റെ മറവിൽ ആക്രമണം. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിലാഷ് നാരായണന്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയേറ്റ് അംഗവുമായ ഇ.വി ആകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സംസ്ഥാന വ്യാപകമായി.കെ.എസ്.യു പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോളേജില്‍ സാധാരണ നിലയില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കെയാണ് പുറത്തു നിന്നെത്തിയ കെ.എസ്.യു യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ ആക്രമണം അഴിച്ചു വിട്ടതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.ിന്‍സിപ്പലിന്റെ റൂമിലുള്ള മേശ ഉള്‍പ്പെടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ബിബിൻ ബാബുവിനും സംഭവത്തിൽ പരിക്കേറ്റു.അനുമതി വാങ്ങി പ്രകടനം വെച്ച വിദ്യാർത്ഥികളെ ഗേറ്റ് അടച്ചുപൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു.ഇയാളെ തളിപ്പറമ്പ ലൂർദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് ഇന്ന് അവധി നല്‍കി.

error: Content is protected !!
%d bloggers like this: