ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി…

തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബിനീഷിനെ തെരഞ്ഞെടുത്തത്. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ബിനീഷ് അസോസിയേഷനിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കെസിഎ പ്രതിനിധികളായി പി.ബാബുരാജ്, ടി.കൃഷ്ണരാജു എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ ബാബുരാജ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് ഇപ്പോള്‍ ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തത്. മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ ഭാരവാഹിയാകാന്‍ സാധിക്കുകയുള്ളൂ. രണ്ടാഴ്ച മുമ്പ് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതോടെയാണ് ബനിഷ് ജില്ലാ അസോസിയേഷന്‍ ഭാരവാഹിയാകാനുള്ള യോഗ്യത നേടിയത്. ജില്ലാ ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിന്റെ മുഖ്യസംഘാടകന്‍ കൂടിയാണ് ബിനീഷ് കോടിയേരി. നേരത്തെ ബിനീഷ് കോടിയേരി പിന്‍തുണ നല്‍കിയ പനാലാണ് ജില്ലാ ക്രിക്കറ്റ് അസോസിയഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത് ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമായിരുന്ന ഒ.കെ വിനീഷ് വിഭാഗം ഈ പാനലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടുകയായിരുന്നു….

error: Content is protected !!
%d bloggers like this: