തോട്ടട സമാജ് വാദി കോളനിയില്‍ കഞ്ചാവ് കൃഷി

കണ്ണൂര്‍: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്  സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമറിന്റെ  നേതൃത്വത്തില്‍ കണ്ണൂര്‍ തോട്ടട സമാജ് വാദി കോളനിയില്‍ വച്ച് കഞ്ചാവ് ചെടി കണ്ടെടുത്തു. കോളനിയിലെ പൊതു ശൗചാലയത്തിന് മുന്‍വശം വെച്ച്  രണ്ട് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ളതും 86 സെന്റിമീറ്റര്‍ സെന്റിമീറ്റര്‍ നീളമുള്ളതുമായ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത് കേസ്സ് രജിസ്റ്റര്‍ ചെയ്തു. ചെടി പൊതു സ്ഥലത്ത് കണ്ടെത്തിയതിനാല്‍ ചഉജട ആക്ട് പ്രകാരം കേസെടുത്ത് ചെടി വളര്‍ത്തിയ പ്രതികളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ഇത്തരം ഭൂപ്രദേശങ്ങളില്‍ ഒരിക്കലും സ്ഥിരമായ സംരക്ഷണവും വെള്ളവും ലഭിക്കാതെ കഞ്ചാവ് ചെടി തഴച്ച് വളരില്ല. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെയും സ്ഥിരമായ സംരക്ഷണവും ലഭിച്ച കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ജനവാസ മേഖലയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് ആശങ്കയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ കാണുന്നത്. ഇവരുടെ ഇടയില്‍ തന്നെ ആരെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ചെടി വളര്‍ത്തിയാകാം എന്നാണ് എക്‌സൈസിന്റെ നിഗമനം. കഞ്ചാവ് ലോഭികള്‍ ഇത്തരം പരീക്ഷണം നടത്തുന്നത് വളരെ ഗൗരവത്തോടെയാണ് എക്‌സൈസും കാണുന്നത്. കഞ്ചാവ് ചെടി വളര്‍ത്തുന്നത് പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കാക്കാത്തതും പത്ത് വര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. വരും ദിവസങ്ങളിള്‍ ഈ പ്രദേശങ്ങളില്‍ എക്‌സൈസിന്റെ ശക്തമായ പരിശോധന നടത്തുകയും ഇത്തരം കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും ചെയ്യും.പാര്‍ട്ടിയില്‍ പ്രിവന്റീവ്  ഓഫീസര്‍  ദിലീപ്. സി. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സജിത്ത്. എം, പങ്കജാക്ഷന്‍. സി, പീതാംബരന്‍. എ, എക്‌സൈസ് ഡ്രൈവര്‍ ഷജിത്ത് എന്നിവരും  ഉണ്ടായിരുന്നു.

%d bloggers like this: