ഇത് റോഡോ ?അതോ തോടോ ?

മഴയൊന്നു ചാറിയാൽ ദേശീയ പാതയിൽ നിന്നു തുളിച്ചേരി റോഡിലേക്ക് തിരിയാൻ ചെറിയൊരു തോട് കടക്കണം. വെള്ളം ഒഴുകാൻ ഓടയും മറ്റ് സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത്.ദേശീയ പാതയുടെ ഇരു ഭാഗങ്ങളിലും ഓവുചാൽ ഉണ്ടെങ്കിലും ഇവ തുളിച്ചേരി റോഡിന്റെ നൂറു മീറ്റർ അകലെ അവസാനിക്കുകയാണ്. തുളിച്ചേരി റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോകാൻ ഇവിടെ സൗകര്യമില്ല.ഈ കല്ലുങ്കുകൾ ഒന്നിപ്പിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും എന്നിരുന്നാലും അതിന് അധികാരികൾ ഇത് വരെ തയാറായിട്ടില്ല. മഴക്കാലം കഴിയുന്നത് വരെ വെള്ളം റോഡിൽ കെട്ടിനിൽക്കുന്നത് പതിവാണ്.തുളിച്ചേരി റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഹൈവേ വഴി പരന്ന് ഒഴുകും. ഇവിടെ വെള്ളം, ചരൾ,ചെളി കെട്ടി നിൽക്കുന്നതിനാൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ പോലും കഴിയില്ല.നിലവിൽ ഈ ചെളിയിൽ കൂടിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ഇത് സംബന്ധിച്ച് സ്നേഹ തീർഥം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു.ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ മഴ പെയ്യുമ്പോൾ വെള്ളത്തിനൊപ്പം മാലിന്യവും റോഡിലേക്ക് ഒഴുകുന്ന അവസ്ഥയാണു. സംഭവത്തിൽ കലക്ടർക്ക് പരാതി നൽകാനാണ് അസോസിയേഷന്റെ തീരുമാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: