നടു നിവർക്കാൻ ഇടമില്ലാതെ ഒരു സപ്ലൈ ഓഫീസ്

 

സപ്ലൈ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കു വരുന്നവർക്ക് നടു നിവർക്കാൻ ഇടമില്ല. രാവിലെ 6നു മുൻപു എത്തി വരി നിന്ന് വേണം കാര്യം സാധിച്ചെടുക്കാൻ. മിനി സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സപ്ലൈ ഓഫിസിൽ എത്തുന്നവർ ഇടനാഴിയിലാണ് വരി നിൽക്കേണ്ടത്. ഇവിടെ കാറ്റോ വെളിച്ചമോ ഇല്ല. കടുത്ത ചൂടിൽ വിയർത്തു കുളിച്ചാണ് റേഷൻ ഗുണഭോക്താക്കൾ ഊഴവും കാത്തു നിൽക്കുന്നത്.റേഷൻ കാർഡിനുള്ള അപേക്ഷ നൽകാനും പിഴവുകൾ തിരുത്താനും പേരു മാറ്റത്തിനും നിത്യവും നൂറുകണക്കിന് ആളുകൾ ഇവിടെ എത്തും. അവർക്ക് ഇരിക്കാൻ ഇരിപ്പിടവുമില്ല. നേരാംവണ്ണം നിൽക്കാനുള്ള സ്ഥലവുമില്ല. ഒഴിഞ്ഞ ഇടനാഴികളിലെല്ലാം കാർഡ് ബോർഡ് പെട്ടികളും ബോർഡുകളും കുത്തിനിറച്ചിരിക്കയാണ്.ഇവിടെ കൂട്ടിയിട്ട കാർഡ് ബോർഡ് പെട്ടിക്കകത്ത് പഴയ അപേക്ഷാ ഫോറങ്ങളുൾപ്പെടെ കാണാനുണ്ട്.ഫിസിൽ എത്തുന്നവർക്ക് സൗകര്യപ്രദമായി തങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളൊന്നും അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ലെന്നും പരാതിയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: