മണൽതിട്ടയിൽ കുടുങ്ങി മൽസ്യബന്ധന ബോട്ടുകൾ

പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽത്തിട്ടയിൽ മത്സ്യബന്ധന ബോട്ട് കുടുങ്ങി. മംഗളൂരുവിൽ നിന്ന് പുതുതായി പുതിയങ്ങാടി കടപ്പുറത്തേക്ക് വാങ്ങിക്കൊണ്ടു വരികയായിരുന്ന കാരുണ്യവാൻ ബോട്ടാണ് മണൽ തിട്ടയിൽ തട്ടികുടുങ്ങിയത്. അഴിമുഖം മണൽ നിറഞ്ഞ് ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെ അഴിമുഖത്തും പാലക്കാട് കടപ്പുറം, ചൂട്ടാട് കടപ്പുറം, പുതിയങ്ങാടി കടപ്പുറം എന്നിവിടങ്ങളിലും കടലിൽ വൻതോതിൽ മണൽത്തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ മണൽത്തിട്ടയിലാണ് ഇന്നലെ രാവിലെ പുതിയ ബോട്ട് കുടുങ്ങിയത്.150 ഓളം മത്സ്യത്തൊഴിലാളികൾ 3 മണിക്കൂർ സാഹസികമായി പ്രവർത്തിച്ചാണ് ബോട്ട് മണൽത്തിട്ടയിൽ നിന്ന് മാറ്റി പുതിയങ്ങാടി കടപ്പുറം കരയിൽ അടുപ്പിച്ചത്. കടൽ ശാന്തമായതിനാൽ ബോട്ടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.മത്സ്യ തൊഴിലാളികളുടെ സന്ദർഭോചിത ഇടപെടലും ബോട്ട് രക്ഷപ്പെടുത്താൻ സഹായിച്ചു. കടപ്പുറത്ത് വൻതോതിൽ മണൽത്തിട്ടകൾ രൂപപ്പെട്ടതോടെ മത്സ്യ തൊഴിലാളികൾ ഭീതിയോടെയാണ് 3 കടപ്പുറങ്ങളിൽ നിന്ന് കടലിൽ ഇറങ്ങുന്നത്.എന്നാൽ വലിയ ബോട്ടുകൾക്ക് കടലിൽ ഇറങ്ങാൻ കഴിയാറില്ല. വേലിയേറ്റ സമയത്ത് പോലും പുതിയ ബോട്ട് മണൽത്തിട്ടയിൽ തട്ടി കുടുങ്ങി നിന്ന സംഭവം മത്സ്യ തൊഴിലാളികൾ ഭീതിയോടെയാണ് കാണുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: