വേറിട്ട സമരവുമായി പരിസ്ഥിതി പ്രവർത്തകർ

പാപ്പിനിശ്ശേരി ദേശീയ പാതയിലും വളപട്ടണം പാലത്തിനു സമീപത്തും മാലിന്യം തള്ളുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അതിസാഹസിക പ്രതിഷേധ സമരംപാപ്പിനിശ്ശേരി ദേശീയ പാതയ്ക്കരികില്‍ മാലിന്യ ശുചീകരണ പ്രവൃത്തികള്‍ നടത്താതില്‍ പ്രതീഷേധിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാലിന്യത്തില്‍ കിടന്ന് പ്രതിഷേധ സമരംനടത്തിയത്.ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ നടന്ന പ്രതിഷേധ കിടപ്പുസമരത്തില്‍ മലബാര്‍ പരിസ്തിതി സമിതി ചേര്‍മാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കലാകൂടം രാജു എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ച് ഭാരത്, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ക്ലീന്‍ കേരള എന്നിവയുടെ നേതൃത്വത്തില്‍ പരിസര ശുചീകരണ പ്രവൃത്തികള്‍ തകൃതിയായി നടക്കുമ്പോള്‍ വളപട്ടണം പാലത്തിന് സമീപം മാലിന്യം കുമിഞ്ഞുകൂടുന്നത് കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.കാലവര്‍ഷം വരാനിരിക്കെ ശുചീകരണ പ്രവൃത്തികള്‍ കൃത്യമായി നടത്തിയില്ലെങ്കില്‍ നാട്ടില്‍ മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നും ഇവര്‍ പറയുന്നു. വളപട്ടണം പാലത്തിനു സമീപത്ത് ദിനംപ്രതി മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്തും ജില്ലാകലക്ടറും നോക്കു കത്തിയായി നില്‍ക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ കാര്യത്തില്‍ ജില്ലാകലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: