കണ്ണൂർ വിമാനത്താവളം ; സന്ദർശക ഗ്യാലറി തുറന്നു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശക ഗ്യാലറി വീണ്ടും തുറന്നു. മൂന്ന് മാസം അടച്ചിട്ട ശേഷമാണ് തുറന്നത്. 24 മണിക്കൂറും പ്രവേശനം അനുവദിക്കും. ഫെബ്രുവരി അവസാനം മുതൽ മൂന്നുമാസമാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യാന്തരതലത്തിൽ വിമാന റാഞ്ചൽ ഭീഷണിയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് സന്ദർശക ഗ്യാലറി അടച്ചിട്ടത്. എയർ സൈഡ് വ്യൂവേഴ്സ് ഗ്യാലറി, അറൈവൽ, ഡിപ്പാർച്ചർ ഗ്യാലറി എന്നിവയാണുള്ളത്. എയർ സൈഡിൽ ഒരാൾക്ക് 100 രൂപയും മറ്റു രണ്ടിടത്തും 50 രൂപ വീതവുമാണ് പ്രവേശന ഫീസ്. സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശന ഫീസിൽ 50 ശതമാനം ഇളവുണ്ട‌്. മൂന്ന‌് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യം. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും കാണാനും ഉറ്റവരെ യാത്രയയക്കാനുമായി നിരവധി പേരാണ്‌ എത്തിയിരുന്നത്‌. കണ്ണൂർ വിമാനത്താവളം കമ്പനിയായ കിയാലിന് പ്രവേശന ഫീസ് ഇനത്തിൽ നല്ല വരുമാനവും ലഭിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: