രേഷ്മയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം ; മഹിളാ അസോസിയേഷൻ

 

കടമ്പേരിയിലെ രേഷ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി ആവശ്യപ്പെട്ടു. വിവാഹശേഷം സംരക്ഷണം കൊടുക്കേണ്ട ഭർത്താവാണ് ആസൂത്രിതമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ കൊലപാതകത്തിൽ ഭർത്താവ് സന്തോഷിനെ കൂടാതെ മറ്റൊരു സംഘവും ഇതിന്റെ പിന്നിലുണ്ട്. സമഗ്ര അന്വേഷണം നടത്തി ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയിൽനിന്ന‌് തിരിച്ചുപോവാൻ സ്വന്തമായി ബന്ധുക്കൾ ആരുമില്ലാത്തതിനാലാണ് പെൺകുട്ടി ഏറെ പ്രയാസം സഹിച്ച് ജീവിച്ചത്.
സംരക്ഷണ ചെലവ് കൊടുക്കാനുള്ള ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയത്. അയൽവാസികൾ നൽകിയ സഹകരണമാണ് പെൺകുട്ടിയെ ജീവിതത്തിൽ പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്. കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിന് മഹിളാ അസോസിയേഷൻ എല്ലാ സഹായവും നൽകും. കൊലപാതകം നടന്ന വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: