മാലിന്യം കുന്നുകൂടി ആലക്കോട് ടൗൺ

 

മഴക്കാലപൂർവ ശുചീകരണം പ്രഹസനമായി മാറിയതോടെ മലയോരത്തെ പഞ്ചായത്തുകളിൽ മാലിന്യക്കൂമ്പാരം. ശുചീകരണത്തിന് ഓരോ പഞ്ചായത്തും വൻതുക ബജറ്റിൽ വകയിരുത്തിയിട്ടുള്ളതാണ്. എന്നാൽ, മഴക്കാലത്തിനു തൊട്ടുമുൻപ് വാർഡുകൾ തോറും പേരിനു മാത്രമായി ശുചീകരണം നടത്തിയതല്ലാതെ ഫലപ്രദമായില്ല. ആലക്കോട് പഞ്ചായത്തിൽ ആലക്കോട് ടൗൺ പോലും മാലിന്യമുക്തമായില്ല.ടൗണിന്റെ ഓരോ മുക്കിലും മൂലയിലും മാലിന്യക്കൂമ്പാരങ്ങൾ കാണാം. പോക്കറ്റ് റോഡരികിലുള്ള മാലിന്യങ്ങൾക്കു പുറമേ പ്രധാന റോഡരികിലും മാലിന്യനിക്ഷേപങ്ങളുണ്ട്. സബ്റജിസ്ട്രാർ ഓഫിസ് റോഡിന്റെ ഇരുവശങ്ങളിലും വൻതോതിലുള്ള മാലിന്യമാണുള്ളത്. പെരുനിലം റോഡിൽ പൊതുടാപ്പിനോടു ചേർന്നാണ് മാലിന്യനിക്ഷേപം അഴുകിയ നിലയിലുള്ളത്.അതേസമയം പഞ്ചായത്ത് പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും മഴക്കാലരോഗപ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണങ്ങളുതകൃതിയായി നടക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതർ കൊട്ടിഘോഷിക്കുമ്പോഴാണ് ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ ടൗണിൽ പോലും പ്രത്യക്ഷപ്പെടുന്നത്. ഖരമാലിന്യ സംസ്കരണം, മഴക്കാല പൂർവ ശുചീകരണം, ടൗണുകളിൽ വേസ്റ്റ്ബിൻ സ്ഥാപിക്കൽ തുടങ്ങിയവയ്ക്ക് വൻതുക ബജറ്റിൽ നീക്കിവച്ചിട്ടുള്ളതാണ്. എന്നാൽ, ഒരു വേസ്റ്റ്ബിൻ പോലും ടൗണിൽ വച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: