യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ പരിസ്ഥിതി സംരക്ഷണ ക്ലാസും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ക്ലാസും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു. ലോക്സഭ തല പരിപാടി DCC പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ പ്രസിഡന്റ് റിജിൽ മക്കുറ്റി അധ്യക്ഷത വഹിച്ചു. ഏഴിമല സമരനേതാവ് KP രാജേന്ദ്രൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി A ചിത്രലേഖ, DCC സെക്രട്ടറി രജിത്ത് നാറാത്ത്, നേതാക്കളായ ജോഷി കണ്ടത്തിൽ, VPഅബ്ദുൾ റഷീദ്, മുഹമ്മദ് ഷമ്മാസ് , അതുൽ VK , K ബിനോജ്, അമൃത രാമകൃഷ്ണൻ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, സുദീപ് ജയിംസ്, ഷർഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവർ പ്രസംഗിച്ചു. ജൂൺ 5 മുതൽ 10 തീയ്യതി വരെബ്ലോക്ക് കേന്ദ്രങ്ങളിലും മണ്ഡലം തലങ്ങളിലും യൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ടുപിടിക്കുമെന്ന് ലോക് സഭ പ്രസിഡന്റ് റിജിൽ മാക്കുറ്റി അറിയിച്ചു

%d bloggers like this: