രാമന്തളി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ സംരക്ഷണ റാലി സംഘടിപ്പിച്ചു

രാമന്തളി :രാമന്തളി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ സംരക്ഷണ റാലി സംഘടിപ്പിച്ചു. റിട്ട. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിനയൻ മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. യുവ പ്രസിഡന്റ് നിതിൻ കെ എ, സെക്രട്ടറി കെ കെ ജയകുമാർ, രക്ഷാധികാരി കെ സത്യൻ എന്നിവർ സംസാരിച്ചു. രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച റാലി പുന്നക്കടവ് വഴി തിരിച്ചു യുവ ക്ലബ്ബ് പരിസരത്തു സമാപിച്ചു.കെ കെ അജേഷ്, ആദർശ് എം വി, അമൽ കെ എം, സുധീഷ് കെ പി എന്നിവർ റാലി നിയന്ത്രിച്ചു.

error: Content is protected !!
%d bloggers like this: