ധർമശാലയിലെ പ്ലൈവുഡ് തൊഴിലാളി മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല: ഡിഎംഒ

കണ്ണൂര്: ധര്മശാലയില് പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചത് ജപ്പാന് ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ. ആന്ധ്ര സ്വദേശി മനോജ് ആണ് ഇന്നലെ രാത്രി 8 മണിയോടെ മരിച്ചത്. ഒന്പതു ദിവസമായി പരിയാരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. ജപ്പാന് ജ്വരം ബാധിച്ചാണ് ഇയാള് മരിച്ചതെന്ന് ആദ്യം ആശുപത്രി അധികൃതര് പറഞ്ഞിരുന്നെങ്കിലും ഇപ്പോള് ഇക്കാര്യത്തില് സംശയമുണ്ടെന്ന് ഡിഎംഒ വെളിപ്പെടുത്തി.

നിപ ഉള്പ്പെടെയുള്ള എല്ലാ രോഗസാധ്യതകളും പരിശോധിച്ചു വരികയാണെന്ന് പരിയാരം മെഡിക്കല് കോളേജ് കമ്മ്യൂണിറ്റി ഹെല്ത്ത് വിഭാഗം അറിയിച്ചു. ഫാക്ടറിയിലെ മറ്റു തൊഴിലാളികള് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

അതേസമയം, രോഗം ബാധിച്ച് മറ്റൊരാള് കൂടി ഗുരുതരാവസ്ഥയില് പരിയാരം മെഡിക്കല് കോളേജില് ചികിത്സയിലാണ്. ഒന്പതു ദിവസം മുന്പാണ് മരിച്ച ആന്ധ്രാസ്വദേശി ജോലിക്കായി ധര്മശാലയില് എത്തിയത്. മൂന്ന് ദിവസം മുന്പ് പനി ബാധിച്ച് ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാളുടെ മരണം നിപ ബാധ കാരണം ആണെന്ന പ്രചാരണത്തെ തുടര്ന്ന് പ്രദേശത്തെ ജനങ്ങള് കടുത്ത ആശങ്കയില് ആണ്. ദിവസങ്ങള് കഴിയുമ്പോള് നിപാ ഭീതി കൂടി വരുന്നതല്ലാതെ കുറയുന്നില്ല. കണ്ണൂരും പരിസര പ്രദേശങ്ങളും ആരോഗ്യ വിഭാഗത്തിന്റെ കടുത്ത നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ജനങ്ങളുടെ വാദം.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: