കൊളച്ചേരിയില് സറീന, മാടായിയില് ആബിദ, മുസ്ലിംലീഗിന് തലവേദന ഒഴിയുന്നില്ല

കണ്ണൂര്: കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിമതപ്രശ്നം ഒരു വിധം പരിഹരിച്ചപ്പോള് മാടായിയില് പ്രതിസന്ധി രൂപപ്പെടുന്നു. രണ്ടിടങ്ങളിലും മുസ്ലിംലീഗിന് തലവേദനയുണ്ടാക്കുന്നത് വനിതകളാണെന്നതാണ് പ്രത്യേകത.

മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ആബിദയോട് രാജിവെക്കാന് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അനുസരിക്കാന് ആബിദ തയ്യാറാകാത്തതിനെ തുടര്ന്ന് തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

കൊളച്ചേരിയില് സറീന പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയ ശേഷമാണ്. മാസങ്ങളോളം കോണ്ഗ്രസ് പിന്തുണയോടെ സറീന ഭരിക്കുകയായിരുന്നു. ലീഗ് സ്ഥാനാര്ത്ഥിയായി ജയിച്ച സറീന രാജിക്ക് വിസമ്മതിക്കുകയും തുടര്ന്ന് കോണ്ഗ്രസിന്റെയും മറ്റു കക്ഷികളുടെയും പിന്തുണയില് പ്രസിഡന്റായി തുടരുകയായിരുന്നു. ജില്ലയിലെ കോണ്ഗ്രസ്-ലീഗ് ബന്ധത്തില് തന്നെ ഇത് വിള്ളലുണ്ടാക്കി. ലീഗിന്റെ യു.ഡി.എഫ് ബഹിഷ്കരണത്തില് വരെ ഇതെത്തി.ഈയിടെ സംസ്ഥാനതല ചര്ച്ചയിലാണ് രമ്യതയിലായത്.

മാടായിയില് എസ്.കെ. ആബിദയും സ്ഥിരംസമിതി അധ്യക്ഷ എ. സുഹറാബിയും രണ്ടര വര്ഷം വീതം പ്രസിഡന്റ് പദം പങ്കിടാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല് ആബിദ രാജിവെക്കാന് തയ്യാറാകാത്തതിനെ തുടര്ന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം.ഹനീഫും ജനറല് സെക്രട്ടറി എസ്.യു. റഫീഖും രേഖാമൂലം ആബിദയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല് ആബിദ രാജിക്ക് തയ്യാറാകാത്തതിനെ തുടര്ന്നാണ് തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടത്. ആബിദ, പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ കത്ത് മുട്ടം മേഖല കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് മാടായി. കഴിഞ്ഞ ദിവസം പുതിയങ്ങാടിയില് ശിഹാബ് തങ്ങള് അനുസ്മരണത്തിനെത്തിയ ലീഗ് ജില്ലാ നേതാവ് കാത്തിരിക്കാനാണ് നിര്ദേശിച്ചത്. വനിതകള് തലവേദനയാകുന്നത് മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം തുടര്ക്കഥയാവുകയാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: