നോട്ട് നിരോധനത്തിന് ശേഷം നടന്ന 24000 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രജിസ്ട്രേഷന് ഇല്ലാതായ 73,000 കമ്ബനികള്‍ കോടികളുടെ നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നടത്തിയതായി കണ്ടെത്തി. 24,000 കോടിയോളം വരുന്ന അനധികൃത നിക്ഷേപമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. കള്ളപ്പണം തടയുന്നതിനായി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം 2.26 ലക്ഷം കമ്ബനികളുടെ രജിസിട്രേഷന് റദ്ദാക്കിയിരുന്നു. കാലങ്ങളായി വ്യവസായം നടത്താതിരുന്ന കമ്ബനികളെയാണ് ഇത്തരത്തില്‍ മന്ത്രാലയം നേരിട്ടത്.
രജിസ്ട്രേഷന് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. ഇവയില്‍ 1.68 ലക്ഷം കമ്ബനികളുടെ അക്കൗണ്ടുകളിലേക്ക് നോട്ട് നിരോധനത്തിന് ശേഷം കോടികളുടെ നിക്ഷേപമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. 1.68 ലക്ഷം കമ്ബനികളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അവയില്‍ 73,000 കമ്ബനികള്‍ 24,000കോടി രൂപ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിരവധി കമ്ബനികള്‍ അനധികൃത മൂലധനം നിക്ഷേപിക്കുന്നതായി സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് 68 കമ്ബനികള്‍ അന്വേഷണത്തിലാണ്. രജിസ്ട്രാര്‍ ഓഫ് കമ്ബനി 19 കമ്ബനികളെ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയാണെന്നും കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.