ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ 45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണം, അല്ലാത്തപക്ഷം പിരിച്ചുവിടാം: ഹൈക്കോടതി

കൊച്ചി > കെഎസ്‌ആര്‍ടിസി സര്‍വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും 45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നിശ്ചിത ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം ഇവരെ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്.

500 ഓളം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നതായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി കണ്ടെത്തിയിരുന്നു. ഇവരുടെ ലീവ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് മാനേജ്‌മെന്റിന് അനുകൂല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

error: Content is protected !!
%d bloggers like this: