തോട്ടട കീഴുന്നപ്പാറ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ തോട്ടട കിഴുന്ന കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മതുക്കോത്ത് സ്വദേശി അഖിൽജിത്ത്(21) ആണ് മരിച്ചത് നാട്ടുകാരും പോലീസും നടത്തിയ തിരച്ചലിൽ ഇന്നലെ അഖിൽ കടലിൽ വീണ ഇടത്ത് നിന്ന് തന്നെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് കടൽ കാണാനെത്തിയ 9 അംഗ സംഘത്തിൽ അഖിലും മറ്റ് രണ്ട് പേരും കടലിൽ അകപ്പെടുകയായിരുന്നു. ഇതിൽ രണ്ട്പേരെ പോലീസും നാട്ടുകാരുംരക്ഷപ്പെടുത്തിയിരുന്നു.

മതുക്കോത്ത് കുന്നാൽ വീട്ടിൽ രമേശൻ ഗീത ദമ്പതികളുടെ മകനാണ് അഖിൽജിത്ത്.സഹോദരി രാഖി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

%d bloggers like this: