ഉളിയിൽ ഉപ്പി സാഹിബ് സാംസ്കാരിക കേന്ദ്രത്തിന്റെയും ഉളിയിൽ ജി സി സി പ്രവാസി ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാരുണ്യ സംഗമവും അനുമോദന സദസ്സും നടത്തി

ഇരിട്ടി : ഉളിയിൽ ഉപ്പി സാഹിബ് സാംസ്കാരിക കേന്ദ്രത്തിന്റെയും ഉളിയിൽ ജി സി സി പ്രവാസി ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കാരുണ്യ സംഗമവും അനുമോദന സദസ്സും സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എം.പി. അബ്ദുൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.പി. അശോകൻ ഉപഹാര സമർപ്പണം നടത്തി. അറക്കൽ അബ്ദു റസാഖ് ദാരിമി , ഇ.കെ. മറിയം, ടി.കെ. ഷരീഫ, കെ.പി. മൊയ്തീൻ കുട്ടി, കെ. അബ്ദുൽ റഷീദ്, കെ. സാദിഖ്, ഹാഷീം കാക്കയങ്ങാട്, ഇബ്‌റാഹീം മൗലവി, വി.എം. ഖാലിദ്, എം. മുഹമ്മദലി, വി.പി. റഷീദ്, എം. മാമൂഞ്ഞി, പി. നൗഷാദ്, എ.കെ. അബ്ദുറഷീദ്, പി. നൗഷാദ്, എ.കെ. അബു, കെ. വി. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!
%d bloggers like this: