വീർപ്പാട് ശ്രീനാരായണഗുരു കോളേജിന് ഇഗ്‌നോ സെന്റർ അനുവദിച്ചു

ഇരിട്ടി : വീർപ്പാട് ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ് കോളേജിന് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ റഗുലർ സെന്റർ അനുവദിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ബി കോം, ബി എ ഇഗ്ളീഷ് , ബി പി പി (ബാച്ചിലേഴ്‌സ് പ്രിപ്പററി കോഴ്സ് , 18 വയസ്സ് പൂർത്തിയായ ഏവർക്കും അഡ്മിഷൻ എടുക്കാവുന്നതാണ് ) കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞതായും ഇവർ അറിയിച്ചു. പത്രസമ്മേളനത്തിൽ എസ് എൻ ഡി പി ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം അസി. സിക്രട്ടറി എം.ആർ. ഷാജി, യൂണിയൻ പ്രസിഡന്റ് കെ.വി. അജി, ഇരിട്ടി യൂണിയൻ സിക്രട്ടറി പി.എൻ. ബാബു, കോളേജ് പ്രിൻസിപ്പാൾ സി./ വിനോദ് കുമാർ, ഇഗ്‌നോ കോഡിനേറ്റർ ഷാജി മാത്യു, കെ.കെ. സോമൻ, പി.കെ. പ്രതീഷ്, യു .എസ്. അഭിലാഷ് എന്നിവർ പങ്കെടുത്തു. വിശദവിവരങ്ങൾക്ക് ഫോൺ – 9946621551 , 9495160134 .

error: Content is protected !!
%d bloggers like this: